നാടന്‍ വിഭവങ്ങളുടെ രുചിതേടിയൊരു യാത്ര; മാധ്യമപ്രവര്‍ത്തകനായ സി നാരായണന്റെ ‘രുചിപയണം’ ഈ മാസം 23ന് പ്രകാശനം ചെയ്യും

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ സി നാരായണന്റെ ലേഖനസമഹാരമായ ‘രുചിപയണം’ ഈ മാസം 23ന് കണ്ണൂര്‍ പ്രസ് ക്ലബില്‍ വച്ച് എന്‍ പ്രഭാകരന്‍ കരിവള്ളൂര്‍ മുരളിയ്ക്ക് നല്‍കി പ്രകാശനം ചെയ്യും. ഒറീസ മുതല്‍ കേരളം വരെ 17 നാടുകളിലൂടെ ചുറ്റിസഞ്ചരിച്ചാണ് അവിടുത്തെ തനത് വിഭവങ്ങളെക്കുറിച്ച് യാത്രവിവരണത്തിനൊപ്പം വിവരിക്കുന്നത്. ഹൈദ്രബാദ് ബിരിയാണി, നാഞ്ചിക്കാട്ടെ വൈവിധ്യമാര്‍ന്ന അരിഭക്ഷണം, വയനാട്ടിലെ ആദിവാസികളുടെ ചുട്ടകോഴി, കൊച്ചിയിലെ കരിമീന്‍ വിഭവങ്ങള്‍, തിരുനെല്‍വേലി ഹല്‍വ, നീലഗിരി ചായ, ചെട്ടിനാട് വിഭവങ്ങള്‍, പോര്‍ച്ചുഗീസുകാരുടെ കാലം മുതലുള്ള ഗോവന്‍ഫുഡ്, കോഴിക്കോടിന്റെ വ്യത്യസ്ഥ ഭക്ഷണങ്ങള്‍, തലശ്ശേരി വിഭവങ്ങള്‍ ഉള്‍പ്പെടെയ ‘രുചിപയണ’ത്തില്‍ ഉണ്ട്. യാത്രാവിവരണത്തിനൊപ്പംതന്നെ ഭക്ഷണത്തെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഓരോ നാടിന്റെ ചരിത്രവും ഭക്ഷണസംസ്‌കാരവുമൊക്കെ പുസ്തകത്തില്‍ ഭംഗിയായി അവതരിപ്പിക്കാന്‍ നാരായണന് കഴിഞ്ഞിട്ടുണ്ട്. 17 ലേഖനങ്ങളുള്ള പുസ്തകം പൂര്‍ണ്ണ പബ്ലിക്കേഷന്‍സാണ് പുറത്തിറക്കുന്നത്. സ്വാദിന്റെ വഴികള്‍തേടിയുള്ള സഞ്ചാര പുസ്തകത്തിന് 140 രൂപയാണ് വില.

© 2024 Live Kerala News. All Rights Reserved.