വെബ് ഡെസ്‌ക്
മലയാള സിനിമയില്‍ മാറ്റത്തിന്റെ തുടക്കമായെന്നും പുതിയ പരീക്ഷങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും നടന്‍ വിജയ് ബാബു. ലാല്‍ജോസ് സംവിധാനം ചെയ്ത ‘നീന’ യിലെ നായകന്‍. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ‘നീന’ മലയാള സിനിമയിലെ പുതിയ പരീക്ഷണമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കുടുംബങ്ങളെ തകര്‍ക്കുന്ന മദ്യപാനം എന്ന വിപത്തിനെതിരെ ശക്തമായ സന്ദേശം നീന നല്‍കുന്നുണ്ട്. പുകവലിയിലും മദ്യപാനത്തിലും ജീവിതം കുരുക്കിയിടുന്ന നായിക ഇതില്‍ നിന്നും മോചനം നേടുന്നതിലൂടെയാണ് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങുന്നത്. സിനിമാലോകം മദ്യപാനത്തെയും പുകവലിയെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന പ്രചരണത്തില്‍ കഴമ്പില്ല. നൂറോളം പേരുണ്ടായിരുന്ന നീനയുടെ സെറ്റില്‍ പുകവലിക്കുന്ന ഒരാള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. പുകവലിയില്‍ നിന്നും യുവതലമുറ മാറിനില്‍ക്കുന്നുവെന്നത് പ്രതീക്ഷയുളവാക്കുന്നതാണെന്നും വിജയ് ബാബു പറഞ്ഞു. ചുറ്റുപാടുകളില്‍ കാണുന്ന ഒരുപാട് ജീവിതങ്ങളില്‍ നിന്നാണ് നീന എന്ന കഥാപാത്രം ഉണ്ടായതെന്ന് തിരക്കഥാകൃത്ത് ആര്‍.വേണുഗോപാല്‍ പറഞ്ഞു.