സംസ്ഥാനത്ത് ഹൈന്ദവ ഏകീകരണത്തിന് പ്രവീണ്‍ തൊഗാഡിയയുടെ മാസ്റ്റര്‍ പ്ലാന്‍…

 

എസ്.എന്‍.ഡി.പിയും കെ.പി.എം.എസും ഹൈന്ദവ വിഷയങ്ങളിലിനി ഒറ്റക്കെട്ട്. തൊഗാഡിയയുടെ കേരള സന്ദര്‍ശനം വിജയത്തിലേക്ക്.. എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശനുമായി പ്രവീണ്‍ തൊഗാഡിയ വേദി പങ്കിട്ടു. ആദ്യമായാണ് ഒരു സംഘപരിവാര്‍ ദേശീയ നേതാവുമായി വെള്ളാപ്പള്ളി വേദി പങ്കിടുന്നത്. 

 

ആര്‍ രാജീവ്‌

കോഴിക്കോട്‌: സംസ്ഥാനത്ത് ഹൈന്ദവ ഏകീകരണം ലക്ഷ്യമിട്ട് വിശ്വ ഹിന്ദു പരിഷത്ത്‌ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ വിജയത്തിലേക്ക്.വിവിധ ഹിന്ദു സംഘടനകളെ സംയോജിപ്പിച്ച് മുന്നോട്ട് പോകുകയാണ് പദ്ധതി.പദ്ധതിയുടെ ആദ്യ അജണ്ട ലക്ഷ്യ പ്രാപ്തിയിലെത്തിയതോടെ യാണ് കൂടുതല്‍ ഹിന്ദു സംഘടകളുമായി ചര്‍ച്ച ആരംഭിച്ചത്. വിവിധ ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന(ചൊവ്വാഴ്ച) ചേര്‍ത്തലയില്‍ നടന്ന കാര്‍ഷിക സെമിനാറില്‍ വെള്ളാപ്പള്ളി നടേശനുമായി പ്രവീണ്‍ തൊഗാഡിയ വേദി പങ്കിട്ടു. ആദ്യമായാണ് വെള്ളാപ്പള്ളി നടേശന്‍ ഒരു സംഘപരിവാര്‍ നേതാവുമായി വേദി പങ്കിടുന്നത്. ചേര്‍ത്തല, കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയനുകള്‍ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് തൊഗാഡിയ പങ്കെടുത്തത്. യോഗത്തില്‍ സംസ്ഥാനത്തെ പ്രമുഖ എസ്.എന്‍.ഡി.പി നേതാക്കള്‍ പങ്കെടുത്തു.എസ്.എന്‍.ഡി.പിയ്‌ക്കെതിരെ ഇടുക്കി ബിഷപ്പ് നടത്തിയ പ്രസ്താവനയ്ക്ക് തൊഗാഡിയ വേദിയല്‍ പരസ്യമായി മറുപടി പറഞ്ഞത് നേതാക്കളും പ്രവര്‍ത്തകരും വലിയ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

10518709_858402237530776_3461723010114134371_n 10733960_858490764188590_2765994586701248200_n
എസ്.എന്‍.ഡിപിയുടെ സഹായത്തോടെഹിന്ദു ഹെല്‍പ്പ് ലൈനിന്റെ പ്രവര്‍ത്തന വിപുലീകരണം ലക്ഷ്യമിടുന്നുണ്ട്.  പരിപാടിയ്ക്ക് ശേഷമായിരുന്നു കെ.പി.എം.എസ് നേതാക്കളുമായി പ്രവീണ്‍ തൊഗാഡിയ കൂടിക്കാഴ്ച നടത്തിയത്. ഹിന്ദു വിഷയങ്ങളില്‍ ഒന്നിച്ച് നില്‍ക്കാമെന്ന് നേതാക്കള്‍ തൊഗാഡിയെ അറിയിച്ചു. ഷെഡ്യൂള്‍ഡ് കാസ്റ്റിലെ യുവാക്കള്‍ക്കായി വിവിധ സ്‌കില്‍ ഡവലപ്പമെന്റ് പ്രോഗ്രാം ആരംഭിക്കുക, വിവിധ സൗജന്യ ചികില്‍സ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ വിഷങ്ങളിലും തീരുമാനമെടുത്തു. കെപിഎം.എസ് സംസ്ഥാന സെക്രട്ടറി ടിവി ബാബു,പ്രസിഡന്റ് നീലകണ്ടന്‍ മാസ്റ്റര്‍, ജോയിന്റ് സെക്രട്ടറി തുറവൂര്‍ സുരജ് എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.ഇന്ത്യ ഹെല്‍ത്ത് ലൈനിന്‍ പദ്ധതിയിലൂടെ ഹൈന്ദവ സംഘടനകളെ ഏകോപിപ്പിക്കാനാണ് പദ്ധതി. തൊഗാഡിയയുടെ അടുത്ത സന്ദര്‍ശനത്തോടെ കൂടുതല്‍ ഹൈന്ദവ സംഘടനകളുമായി ഹിന്ദു ഐക്യ വേദി അടുക്കുമെന്നാണ് സൂചന.

© 2024 Live Kerala News. All Rights Reserved.