റബർ സബ്സിഡി തുടരും :കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി:റബർകർഷകർക്കുള്ള സബ്സിഡി തുടരും കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ .ധനകാര്യ വകുപ്പ് മന്ത്രി കെ എം മാണിക്കാണ് കേരളത്തിലെ റബർ കർഷകർക്കുള്ള സബ്സിഡി തുടരുമെന്ന് ഉറപ്പ് നൽകിയത്.ടാപ്പിംഗ് നിർത്തരുതെന്നും മന്ത്രി കർഷകരോട് ആവശ്യപ്പെട്ടു.നേരത്തെ മാണി കേന്ദ്ര മന്ത്രി അരുണ്‍ജയ്റ്റ്ലിയെ കണ്ട് കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് ചർച്ചനടത്തുകയും നിവേദനം നൽകുകയും ചെയ്തിരുന്നു.അതിനു ശേഷമാണ് വാണിജ്യമന്ത്രി നിർമ്മല സീതാരമനുമായി കൂടിക്കാഴ്ച നടത്തിയത് .