റബര്‍ കര്‍ഷകര്‍ക്ക് പ്രതിക്ഷ നല്‍കി കേന്ദ്രത്തിന്‍റെ ഉറപ്പ് 

ന്യൂഡൽഹി ∙ റബറിനു കിലോയ്ക്കു 150 രൂപയെങ്കിലും ഉറപ്പുനൽകുന്ന പ്രൈസ് സപ്പോർട്ട് സബ്സിഡി സ്കീം നടപ്പാക്കുന്നതിനു കേരളം 500 കോടിയുടെ കേന്ദ്ര സഹായം ആവശ്യപ്പെട്ടു. റബർ പുതുക്കൃഷിക്കും ആവർത്തനക്കൃഷിക്കുമുള്ള സബ്സിഡിയിൽനിന്നു കേരളത്തെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവും മന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി സംസാരിച്ചു  ഇത് അനുഭാവപൂർവം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പുനൽകിയതായി കെ.എം. മാണി പറഞ്ഞു .മന്ത്രി മാണി കേന്ദ്ര സർക്കാരിന്റെ വിലസ്ഥിരതാ ഫണ്ടിൽനിന്നു തുക നൽകണമെന്നാണ് ആവ‌ശ്യംഉന്നയിച്ചുകൊണ്ട് കേന്ദ്രമന്ത്രി ജയ്റ്റ്ലിക്ക്നിവേദനവും നൽകി. റബർ സബ്സിഡി 25,000ൽനിന്ന് അരലക്ഷം രൂപയായി ഉയർത്തണമെന്നും റബർ ബോർഡിന് ഉടൻ സ്ഥിരം ചെയർമാനെ നിയമിക്കണമെന്നുമാണ്‌ നിവേദനത്തില്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.എന്നാല്‍ അതെ സമയം  സബ്സിഡിയില്‍ നിന്ന് കേരളത്തെ ഒഴിവാക്കില്ലെന്നും  സബ്സിഡിയിൽനിന്നു ഒഴിവാക്കിയ നടപടി ‌പുനഃപരിശോധിക്കുമെന്നു കേന്ദ്ര വാണിജ്യസഹമന്ത്രി നിർമല സീതാരാമൻ ഉറപ്പുനൽകിയതായി എം.കെ. രാഘവൻ എംപി അറിയിച്ചു.