പെണ്‍കുട്ടികളിലെ കൗമാര-ലൈംഗീക പ്രശ്‌നങ്ങള്‍

ഡോ: ജോമിയ വര്‍ഗ്ഗീസ് എഴുതുന്നു..

 

ടീനേജ് കാലത്തെ വളര്‍ച്ച ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളിലാണ് കാണാന്‍ സാധിക്കുക. ശരീര ഭാരവും ഉയരും പെട്ടന്ന് വര്‍ദ്ധിയ്ക്കും. ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിക്കുന്നതിനോടൊപ്പം സ്തന വളര്‍ച്ചയും ഉണ്ടാകും. സ്തന വളര്‍ച്ച ഒരു നിശ്ചിത അളവില്‍ ഉണ്ടായില്ലെങ്കില്‍ ഈ പ്രായക്കാരില്‍ വിഷാദ രോഗം വരെയുണ്ടായേക്കാമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. മാതാവാകാന്‍ ശരീരം തയ്യാറായി കഴിഞ്ഞു, അല്ലെങ്കില്‍ ഗര്‍ഭ ധാരണത്തിന് ഈ ശരീരം തയ്യാറാണെന്ന അറിയിപ്പാണ് ആര്‍ത്തവം

teen (1)മനുഷ്യന്റെ വളര്‍ച്ചഘട്ടത്തിലെ വളരെ പ്രധാനപ്പെട്ട പ്രായമാണ് കൗമാരം, അഥവ ടീനേജ്. വികാരങ്ങള്‍ ഉണ്ടാകുന്നതും ഭാവനാ ലോകത്ത് സഞ്ചരിക്കുന്നതും, പ്രണയം, പകല്‍ സ്വപനം, എന്നിവയിലൊക്കെ ആകൃഷ്ടരാകുന്നതും ഈ പ്രായത്തിലാണ്. ടീനേജ് കാലത്തെ വളര്‍ച്ച ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളിലാണ് കാണാന്‍ സാധിക്കുക. ശരീര ഭാരവും ഉയരും പെട്ടന്ന് വര്‍ദ്ധിയ്ക്കും. ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിക്കുന്നതിനോടൊപ്പം സ്തന വളര്‍ച്ചയും ഉണ്ടാകും. സ്തന വളര്‍ച്ച ഒരു നിശ്ചിത അളവില്‍ ഉണ്ടായില്ലെങ്കില്‍ ഈ പ്രായക്കാരില്‍ വിഷാദ രോഗം വരെയുണ്ടായേക്കാമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. മാതാവാകാന്‍ ശരീരം തയ്യാറായി കഴിഞ്ഞു, അല്ലെങ്കില്‍ ഗര്‍ഭ ധാരണത്തിന് ഈ ശരീരം തയ്യാറാണെന്ന അറിയിപ്പാണ് ആര്‍ത്തവം. ആ കാലത്താണ് പെണ്‍കുട്ടികളില്‍ പെട്ടന്നുള്ള ദേഷ്യവും ക്ഷീണവുമൊക്കെ കാണുന്നത്. ആദ്യ ആര്‍ത്തവ കാലങ്ങളില്‍ കഠിനമായ സ്തന വേദനയും, അടിവയറിന്റെ ഭാഗത്ത് കൊളുത്തിപ്പിടിയ്ക്കുന്ന വേദനയും അനുഭവപ്പെടും. ഈ കാലത്ത് അമ്മയുടെ സ്‌നേഹവും പരിചരണവും മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് ആശ്രയം. ഈ സമയത്ത് അമ്മയുടെ പരിചരണം ലഭിക്കാതിരിക്കുന്നത്, ആ പെണ്‍കുട്ടിയുടെ തുടര്‍ന്നുള്ള മാനസിക നിലയെപ്പോലും ബാധിയ്ക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

1,ആര്‍ത്തവ കാലത്ത് ഉപ്പ് അധികം കഴിക്കരുത്. ചോക്ലേറ്റ്, മധുരം എന്നിവയും ഒഴിവാക്കുക. ചെറിയ വ്യായാമം ചെയ്യുന്നത് നല്ലതാണ്. കഠിനമായ ജോലികള്‍ ഉപേക്ഷിക്കുക.

2,വേദന അധികമുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം വേദന സംഹാരികള്‍ കഴിക്കുക. അല്ലാത്ത പക്ഷം വന്ധ്യതയ്ക്ക് പോലും സാധ്യതയുണ്ട്.

3,ആര്‍ത്തവ ദിനങ്ങള്‍ വര്‍ദ്ധിക്കുകയോ, ക്രമം തെറ്റിയുള്ള ആര്‍ത്തവമുണ്ടാവുകയോ, ആര്‍ത്തവ സമയത്ത് തീരെ വേദന അനുഭവപ്പെടാതിരിക്കുകയോ, ആധികമായി ആര്‍ത്തവം ഉണ്ടാകുകയോ ചെയ്താല്‍ നിര്‍ബന്ധമായും ഡോക്ടറുടെ സഹായം തേടണം.

4,പാഡിന് പകരം കോട്ടണ്‍ തുണികള്‍ ഉപയോഗിക്കുകയാണെങ്കില്‍ തിളപ്പിച്ച വെള്ളത്തില്‍ ഡെറ്റോള്‍ ഒഴിച്ച് വേണും അലക്കാന്‍. അല്ലാത്ത പക്ഷം അണുക്കള്‍ ഉണ്ടാവാനുള്ളസാധ്യത കൂടുതലാണ്.

5,പാഡ് കൃത്യമായി മാറ്റാന്‍ ശ്രദ്ധിക്കുക.

6,കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും ഉറങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഉറക്കക്കുറവ് ഉണ്ടായാല്‍ വായന, സംഗീതം ആസ്വദിക്കല്‍, ചെറിയ വ്യായാമം എന്നിവ ശീലിക്കുക.

7,നല്ല പ്രോട്ടീനുള്ള ഭക്ഷണം കഴിക്കുക. പച്ചക്കറികള്‍,( ചുമന്ന ചീര. ബീറ്റ്‌റൂട്ട് എന്നിവ അധികം കഴിക്കുക) പഴങ്ങള്‍( ചുമന്ന മുന്തിരി കൂടുതല്‍ കഴിക്കുക) എന്നിവ കഴിക്കുക.

8,സ്വന്തം വികാരങ്ങള്‍ക്ക് വില കൊടുക്കുക, ശരിയും തെറ്റും എന്താണെന്ന് തിരിച്ചറിഞ്ഞ തീരുമാനങ്ങളെടുക്കുക.

9,ഈ പ്രായത്തിലെ പെണ്‍കുട്ടികളില്‍ സ്വവര്‍ഗ്ഗ ചിന്തകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ശാരീരിക അടുപ്പങ്ങളും ഒഴിവാക്കുക.

10,മുതിര്‍ന്നവര്‍, പ്രായകൊണ്ട് ചെറിയവര്‍ എന്ന വകഭേദം മനസ്സിലാക്കി സംസാരിക്കുകയും പെരുമാറുകയും ചെയ്യുക. എല്ലാ കാര്യത്തിലും മാതാപിതാക്കളെ നിങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശകരാക്കുക.

 

(നിങ്ങളുടെ ലൈംഗീക പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാര്‍ പരിഹാരം നിര്‍ദ്ദേശിക്കുന്നു.. മെയില്‍ livekeralanews@gmail.com)

© 2024 Live Kerala News. All Rights Reserved.