ഓഹരിവിപണിയില്‍ ഇടിവ്; നിഫ്റ്റി ആദ്യമായി 7500 പോയിന്റില്‍ താഴെയെത്തി

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണിയില്‍ ഇടിവ്. 2014 ജൂലൈ 15ന് ശേഷം നിഫ്റ്റി ആദ്യമായാണ് 7500 പോയിന്റില്‍ താഴെയെത്തുന്നത്. വിപണി വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ സെന്‍സെക്‌സ് 300 പോയിന്റ് ഇടിഞ്ഞിരുന്നു. ചൈനീസ് വിപണിയിലെ പ്രതിസന്ധിയിലാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. ചൈനീസ് വിപണിയിലുണ്ടാകുന്ന പ്രതിസന്ധി ആഗോള വിപണികളെയും ബാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ രണ്ട് ദിവസം ഷാങ്ഹാസ്, ഷെന്‍സെന്‍ വിപണികള്‍ പൂര്‍ണമായും വ്യാപാരം അവസാനിപ്പിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.