എഴുപത്തി മൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ലിയാനാര്‍ഡോ ഡികാപ്രിയോ, നടി ജെന്നിഫര്‍ ലോറന്‍സ്

ലോസ് ആഞ്ചല്‍സ്: വീണ്ടുമൊരു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്റെ കാലം. 73-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് ടൈറ്റാനിക് നായകന്‍ ലിയനാര്‍ഡോ ഡികാപ്രിയോ (ദ റെവറന്റ് )അര്‍ഹനായി. മികച്ച നടിക്കുള്ള പുരസ്‌കാരം ജെന്നിഫര്‍ ലോറന്‍സിനാണ്. ദ മാര്‍ട്ടിയന്‍ ആണ് മികച്ച ചിത്രം. മികച്ച സഹനടിയായി കേറ്റ് വിന്‍സ്‌ലെറ്റിനെയും (ചിത്രം സ്റ്റീവ് ജോബ്‌സ്) സഹനടനായി സില്‍വെസ്റ്റര്‍ സ്റ്റാലോനെയും (ചിത്രം: ക്രീഡ്) തെരഞ്ഞെടുത്തു. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ‘ബോയ്ഹുഡി’ന് ഗോള്‍ഡന്‍ ഗ്ലോബ്: ലിയനാര്‍ഡോ ഡികാപ്രിയോ മികച്ച നടന്‍, ‘ആര്‍ഗോ’യ്ക്ക് ഗോള്‍ഡന്‍ ഗ്ലോബ്
എന്‍യോ മോറികോണ്‍ (ചിത്രം: ഫെയ്റ്റ്ഫുള്‍ എയ്റ്റ്) മികച്ച സംഗീത സംവിധായകനാണ്. തിരക്കഥകൃത്തായി ആരോണ്‍ സോര്‍കിനെയും (ചിത്രം: സ്റ്റീവ് ജോബ്‌സ്) തെരഞ്ഞെടുത്തു. മികച്ച വിദേശ ചിത്രം: സണ്‍ ഓഫ് സ്ഔള്‍ (ഹംഗറി), മികച്ച അനിമേഷന്‍ ചിത്രം: ഇന്‍സൈഡ് ഔട്ട്, മികച്ച ഒറിജിനല്‍ ഗാനം: റൈറ്റിങ്‌സ് ഓണ്‍ ദ വാള്‍, മികച്ച സംവിധായകന്‍: അലേജാന്‍ഡ്രോ ജി. ഇനാരിറ്റു (ചിത്രം: ദ റെവനന്റ്)

© 2025 Live Kerala News. All Rights Reserved.