തിരുവനന്തപുരം: ഉപരാഷ്ട്രപതി എം ഹാമിദ് അന്‍സാരി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനു വേണ്ടി ഇന്ന് കേരളത്തിലെത്തും. ഉച്ചക്ക് 2.10ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ കൊച്ചി ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്‌റ്റേഷനിലിറങ്ങി ഹെലികോപ്ടറില്‍ കോട്ടയത്തേക്ക് തിരിക്കുന്ന അദ്ദേഹം 2.45 ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലെത്തും.
റോഡുമാര്‍ഗം കോട്ടയത്തെ കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സില്‍ എത്തുന്ന അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യും. പിന്നീട് 5.45ന് വൈറ്റില ടോക് എച്ച് ഇന്റര്‍നാഷനല്‍ സെന്റിനറി ആഘോഷത്തിലും മുഖ്യാതിഥിയായി പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ 10ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ഇന്റര്‍ഫെയ്ത്ത് ആന്വല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 11.35ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്രയാകും. സെനറ്റള്‍ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസമുള്ള ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം ബുധനാഴ്ച 4.20ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ ദില്ലിക്ക് മടങ്ങും.