ചാരവൃത്തി നടത്തിയ ഇന്ത്യക്കാരന് യു.എ.ഇയില്‍ അഞ്ചു വര്‍ഷം തടവ്; ഇന്ത്യന്‍ എംബസി അധികൃതര്‍ പ്രതികരിച്ചിട്ടില്ല

യു.എ.ഇ: ചാരവൃത്തി നടത്തിയതിന് ഇന്ത്യക്കാരന് യു.എ.ഇയില്‍ അഞ്ചു വര്‍ഷം തടവ്. അബൂദാബി തുറമുഖത്തുള്ള സൈനിക കപ്പലിന്റെ നീക്കത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം. സംഭവത്തില്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അബൂദാബിയിലെ ഫെഡറല്‍ സുപ്രീംകോര്‍ട്ട് ആണ് ശിക്ഷ വിധിച്ചത്. ഇയാളുടെ പേര് മനാര്‍ അബ്ബാസ് ആണെന്നാണ് സൂചന. ശിക്ഷ അനുഭവിച്ചതിന് ശേഷം അബ്ബാസിനെ യു.എ.ഇയില്‍ നിന്നും നാടു കടത്തിയേക്കും. ചാരവൃത്തിക്കേസില്‍ ഒരു ഏഷ്യന്‍ വംശജനെ അറസ്റ്റ് ചെയ്തതായി യു.എ.ഇ പറഞ്ഞിരുന്നു. എന്നാല്‍ ഇയാളുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. 2013ല്‍ മറ്റൊരു പാകിസ്ഥാന്‍ സ്വദേശിയെയും യു.എ.ഇ ശിക്ഷിച്ചിരുന്നു.