പോലീസിലെ അഴിമതി പരിശോധിക്കാൻ വിജിലന്‍സ് സെല്‍ പുനരുജ്ജീവിപ്പിച്ചു

തിരുവനന്തപുരം: കേരളാ പോലീസിലെ വിജിലന്‍സ് സെല്‍ പുനരുജ്ജീവിപ്പിച്ചു. എഡിജിപി എസ്. അനന്തകൃഷ്ണനാണ് സെല്ലിന്റെ ചുമതലയുള്ള ചീഫ് വിജിലന്‍സ് ഓഫീസര്‍. ഏഴുപേരാണ് വിജിലന്‍സ് സെല്ലിൽ സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും പരിശോധന നടത്താന്‍ അധികാരം നല്‍കിയിട്ടുണ്ട്. ഡിജിപി ടി.പി സെന്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് സെല്‍ പുനരുജ്ജീവിപ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.