കരിപ്പൂർ സംഘർഷം അജികുമാർ അറസ്റ്റിൽ; സിഐഎസ്എഫ് ഉദ്യോഗസ്ഥരെ റിമാന്റ് ചെയ്തു

കോഴിക്കോട് :കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഫയർ ആൻഡ് സേഫ്റ്റി സൂപ്പർവൈസർ അജികുമാറിന്റെ അറസ്റ്റ്പോലീസ് രേഖപ്പെടുത്തി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തി കൊണ്ടോട്ടി പൊലീസാണ് അജികുമാറിനെ അറസ്റ്റ് ചെയ്തത്. അജികുമാറും സിഐഎസ്എഫും കമ്മിലുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. സണ്ണി തോമസിനെ വിദഗ്ധ ചികിൽസകൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും.അതിനിടെ, കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ മഞ്ചേരി സിജെഎം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വൈദ്യപരിശോധനയ്ക്കു വിധേയരാക്കിയശേഷമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കോടതിയില്‍ ഹാജരാക്കിയത്. എന്നാൽ വെടിവയ്പ്പികേസിൽ താൻ നിരപരാധിയാണെന്ന് അജികുമാർ നേരത്തെ വ്യക്തമാകിയിരുന്നു .

© 2024 Live Kerala News. All Rights Reserved.