ബുദ്ധിമാന്ദ്യമുള്ള നേപ്പാളി യുവതിയെ കൂട്ടബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഏഴ് പേര്‍ക്ക് വധശിക്ഷ; ഈ കേസിലും പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി; ഡല്‍ഹിയ്ക്ക് സമാനമായ സംഭവം

രോഹ്തക്ക്: ഡല്‍ഹിയില്‍ ബസ്സില്‍യുവതി കൂട്ടബലാത്സംഘത്തിനിരയായ സംഭവത്തിന്റെ സമാനമായ സംഭവമാണ് ഫെബ്രുവരിയില്‍ ഹരിയാണയിലും നടന്നത്. ബുദ്ധിമാന്ദ്യമുള്ള 28കാരി നേപ്പാളി യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ഏഴ് പേര്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ വിചാരണ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു കീഴില്‍ നടക്കുകയാണ്. പദം,പവന്‍,സുനില്‍,സര്‍വാര്‍,രാജേഷ്,സുനില്‍,മന്‍ബിര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. എത്ര തവണയാണ് നിര്‍ഭയമാര്‍ കൊല്ലപ്പെടുക, പ്രതികള്‍ക്ക് കടുത്ത ശിക്ഷ ആവശ്യമാണെന്നും വിധി പ്രസ്താവിക്കവെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് സീമ സിംഗാള്‍ പറഞ്ഞു. രോഹ്തക്കിലെ പ്രത്യേക കോടതിയാണ് തിങ്കളാഴ്ച ശിക്ഷ വിധിച്ചത്. 1.75 ലക്ഷം രൂപ പ്രതികളില്‍ നിന്ന് പിഴയീടാക്കാനും കോടതി വിധിച്ചു. ഫിബ്രവരിയിലാണ് യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത് രോഹ്തക്കിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സക്കായി എത്തിയതായിരുന്നു യുവതി. ഫിബ്രവരി ഒന്നിനാണ് യുവതിയെ കാണാതായത്. ഫിബ്രവരി നാലിന് രോഹ്തക്കില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരെ മാറിയുള്ള ഗ്രാമത്തിലെ പാടത്ത് നിന്ന് ഗ്രാമവാസികളാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ സ്വകാര്യഭാഗ്യങ്ങളില്‍ നിന്ന് കല്ലുകളും ബ്ലേഡും മറ്റും കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊലചെയ്യപ്പെടുന്നതിനുമുമ്പ് യുവതി അതിക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിയുടെ തലയോട് പൊട്ടിയിരുന്നു. ഇരു കൈകളും ശരീരത്തിന്റെ ഒരു ഭാഗവും കണ്ടെത്താനായില്ല. യുവതിയുടെ സഹോദരിയും ബന്ധുക്കളും രോഹ്തക് പോലീസ് സ്‌റ്റേഷനില്‍ യുവതിയെ കാണാനില്ലെന്ന പരാതി നല്‍കിയിരുന്നു. എന്നാല്‍ യുവതിയെ കണ്ടെത്താന്‍ പോലീസുകാര്‍ ശ്രമിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കേസില്‍ ഒമ്പതു പേരെയാണ് പോലീസ് പ്രതി ചേര്‍ത്തത്. ഒരാള്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.