തൃശൂർ കെ എസ് ആർ ടി സി ബസ്‌ അപകടത്തിൽ മരിച്ചത് കാഴ്ച ഇല്ലാത്തവർ

തൃശൂർ:തൃശൂർ കെ എസ് ആർ ടി സി ബസ്‌ അപകടത്തിൽ മരിച്ചത് കാഴ്ച ഇല്ലാത്തവർ.ചെർപുളശ്ശേരി സ്വദേശി രതീഷ്‌ തൃത്താല സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത് .ഇവർ ബ്ലയിന്റ്റ് ക്രിക്കറ്റ്‌താരങ്ങളാണ്.എറണാകുളത്ത് നടക്കുന്ന ബ്ലയിന്റ്റ് ക്രിക്കറ്റ്‌ താരങ്ങളുടെ യോഗത്തിൽ പങ്കെടുക്കവാനായി പോവുകയായിരുന്നു.കാഴ്ച ശക്തി ഇല്ലാത്തതിനാൽ ബസ്‌ വരുന്നതിനിടയിൽ ഇവർക്ക് പെട്ടെന്ന് ഒഴിഞ്ഞ്മാറാൻ പറ്റാത്തതാണ് അപകടത്തിന് ഇടയാക്കിയത് .നിയന്ത്രണം വിട്ട വോൾവോ ബസാണ് ഇവർക്കിടയിലേക്ക് പാഞ്ഞു കയറിയത്. ഇന്നു രാവലെ 9.15 നായിരുന്നു അപകടം. തൃശൂരിൽ നിന്ന് പാലക്കാട്ടേക്ക് സർവീസ് നടത്തേണ്ട കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫീസും ജീവനക്കാരുടെ ഡ്രസിങ് റൂമും പൂര്‍ണമായും തകർന്നിരുന്നു

© 2024 Live Kerala News. All Rights Reserved.