വല്ലവനും എന്തുകഴിക്കുന്നുവെന്ന് നോക്കലല്ല നമ്മുടെ ജോലി; ആശുപത്രികളിലെ കൊള്ള അവസാനിക്കുന്നില്ല; ലോക്‌സഭയില്‍ ഇന്നസെന്റിന്റെ മലയാളത്തിലെ പ്രസംഗം വൈറലാകുന്നു

ന്യൂഡല്‍ഹി: വല്ലവന്റെയും അടുക്കളയില്‍ കയറി എന്തുകഴിക്കുന്നവെന്ന് നോക്കലല്ല നമ്മുടെ ജോലിയെന്ന് നടനും എംപിയുമായ ഇന്നസെന്റ്. ലോക്‌സഭയില്‍ മലയാളത്തിലാണ് ഇന്നസെന്റ് തകര്‍പ്പന്‍ പ്രസംഗം കാഴ്്്ച്ചവെച്ചത്. നമ്മളെ വോട്ടു തന്ന് ഇങ്ങോട്ട് പറഞ്ഞുവിടുന്നത് ജനത്തിന് ഗണുമുള്ള എന്തെങ്കിലും ചെയ്യാനാണ്. അവശ്യ മരുന്നുകളുടെ ആവശ്യകതയും ആശുപത്രികളില്‍ നടക്കുന്ന കൊള്ളയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഇന്നസെന്റ്. ഗ്രാമങ്ങളിലും മറ്റും താമസിക്കുന്ന പാവപ്പെട്ടവരുടെമേല്‍ നടത്തുന്ന ചൂഷണം നിര്‍ത്തണം. മരുന്നുകള്‍ക്ക് ആവശ്യമായ ഗുണനിലവാരമുണ്ടോയെന്ന് ഉറപ്പുവരുത്തണം. ക്യാന്‍സര്‍ മരുന്നുകള്‍ക്ക് അമിത വില ഇടാക്കുന്നു. എല്ലാവര്‍ക്കും ആവശ്യമായ ചികില്‍സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എംപി ആവശ്യപ്പെട്ടു. ക്യാന്‍സറില്‍ നിന്നും പൂര്‍ണമായും മുക്തനായെന്ന് അറിയിച്ചതിന് പിന്നാലെയാണ് ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ഇന്നസെന്റിന്റെ ശക്തമായ അഭിപ്രായ പ്രകടനം. അംഗങ്ങളില്‍ കൗതുകവും ആവേശവും നിറച്ചാണ് ഇന്നസെന്റ് കത്തിക്കയറിയത്.

© 2024 Live Kerala News. All Rights Reserved.