ആപ്പിള്‍ പുതിയ മോഡല്‍ ഐ ഫോണുകളുടെ വില വെട്ടിക്കുറച്ചു; 16 ശതമാനത്തോളമാണ് കുറവ്

മൊബൈല്‍ ഫോണ്‍ വിപണി കയ്യടക്കാന്‍ ആപ്പിള്‍ പുതിയ ഓഫറുകളുമായി രംഗത്ത്. ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകളുടെ വിലയാണ് വെട്ടിക്കുറച്ചത്. ഇന്ത്യയില്‍ ഐഫോണ്‍ സിക്‌സ് എസ്, സിക്‌സ് എസ് പ്ലസ് എന്നിവ അവതരിപ്പിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഫോണിന്റെ വിലയില്‍ 16 ശതമാനത്തോളം കുറവ് വന്നത്്. ഐഫോണ്‍ സിക്‌സ് എസിന്റെ 16 ജിബി മോഡല്‍ പുറത്തിറങ്ങിയ സമയത്ത് 62,000 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 52,000 ത്തിനും 55,000 ത്തിനും ഇടയിലാണ് ഫോണിന്റെ വില. ഇതുപോലെെേ െഫാണിന്റെ എല്ലാ വേരിയെന്റുകളിലും വില വെട്ടിക്കുറച്ചിട്ടുണ്ട്. ആപ്പിള്‍ ആഗോള വിപണിയില്‍ നേരിടുന്ന വില്‍പ്പന ഇടിവിനെ നേരിടാനും വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഇപ്പോള്‍ വില കുറച്ചിരിക്കുന്നത്. 2014ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ സിക്‌സിനും 2015ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ സിക്‌സ് എസിനും തമ്മില്‍ ഇപ്പോള്‍ കാര്യമായ വില വ്യത്യാസമില്ല. ഫല്‍ഗ്ഷിപ്പ് ഫോണുകളായി പുറത്തിറക്കുന്ന മോഡലുകള്‍ക്ക് ആപ്പിള്‍ ആദ്യമായിട്ടാണ് ഇത്ര ചെറിയ കാലയളവിനുള്ളില്‍ വില കുറയ്ക്കുന്നത്. നേരത്തെ ഐഫോണ്‍ ഫൈവ് എസിന്റെ വിലയും ആപ്പിള്‍ വെട്ടിക്കുറച്ചിരുന്നു. മൂന്നു മാസത്തിനുള്ളില്‍ മൂന്നു തവണയാണ് ആപ്പിള്‍ ഐഫോണ്‍ ഫൈവ് എസിന്റെ വില വെട്ടിക്കുറച്ചത്. വരും മാസങ്ങളില്‍ ഐഫോണ്‍ സിക്‌സ്, സിക്‌സ് എസ്, സിക്‌സ് എസ് പ്ലസ് എന്നിവയ്ക്ക് കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടാകുമെന്നാണ് ആപ്പിള്‍ കരുതുന്നത്. ഇത് മുന്നില്‍ കണ്ടാണ് ഇപ്പോല്‍ വില കുറച്ചിരിക്കുന്നത്. എന്തായാലും ആപ്പിള്‍ തരംഗമാവുകയാണ്.

© 2024 Live Kerala News. All Rights Reserved.