ഫാസിസത്തിനെതിരെയുള്ള മനുഷ്യസംഗമം കൊച്ചിയില്‍ തുടങ്ങി; ബഹുജനകൂട്ടായ്മകൊണ്ട് സംഗമം വേറിട്ട അനുഭവമാകുന്നു

കൊച്ചി: രാജ്യത്തെ ഫാസിസത്തിനെതിരെയുള്ള മനുഷ്യസംഗമത്തിന് പ്രൗഢോജ്വല തുടക്കം. എറണാകുളം ടൗണ്‍ഹാളിലാണ മനുഷ്യസംഗമം ആരംഭിച്ചത്. ഡോക്ടര്‍ പി എം ഭാര്‍ഗവ സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജനാധിപത്യം ഇല്ലാതാവുകയാണെന്നും ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാനുള്ള ശ്രമം നടക്കുന്നെന്നും പി എം ഭാര്‍ഗവ പറഞ്ഞു.

261392_10153753508339400_4818716588212816107_n

സച്ചിദാനന്ദന്‍, ആനന്ദ്, സി ആര്‍ നീലകണ്ഠന്‍, ലീന മണിമേഘല തുടങ്ങി സാംമുഹികസാംസ്‌കാരികകലാ രംഗങ്ങളിലെ നിരവധി പേര്‍ സംഗമത്തിന് പങ്കാളികളായി. മനുഷ്യ സംഗമത്തിനോടനുബന്ധിച്ച് വൈകിട്ട് ചലച്ചിത്ര താരം റിമ കല്ലിങ്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘എല്ലാരും ആടണ്’ എന്ന് പേരിട്ടിരിക്കുന്ന നൃത്ത പരിപാടിയുമുണ്ട്. പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യയും സംഗമത്തോടനുബന്ധിച്ച് നടക്കും.

12391411_10153751244509400_4186678157149665945_n
മനുഷ്യ സംഗമത്തിന് മുന്നോടിയായി കൊച്ചിയില്‍ ഇന്നലെ വൈകിട്ട് ഫ്രീഡം വാക്കും സംഘടിപ്പിച്ചിരുന്നു. രാജേന്ദ്ര മൈതാനിയില്‍ നിന്നാരംഭിച്ച ഫ്രീഡം വാക്കില്‍ വിവിധ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്, പുരോഗമന കലാസാഹിത്യ സംഘം തുടങ്ങിയ സംഘടനകളും വാക്കിന്റെ ഭാഗമായി. മനുഷ്യസംഗമത്തിന് ആയിരങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.