സ്‌പെയിന്‍കാരി മിറിയ ലാലാഗുണ ലോകസുന്ദരി; റഷ്യന്‍ സുന്ദരി നികിത്ചുക്കിന് രണ്ടാം സ്ഥാനം

ബീജിങ്ങ്; സ്‌പെയിന്‍ സുന്ദരി മിറിയ ലാലാഗുണ ഈ വര്‍ഷത്തെ ലോകസുന്ദരി പട്ടത്തിന് അര്‍ഹയായി. റഷ്യന്‍ സുന്ദരി സോഫിയ നികിത്ചുകും ഇന്തോനേഷ്യന്‍ സുന്ദരി മരിയ ഹര്‍ഫാനിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടത്. ചൈനയിലെ സാന്യയില്‍ ബ്യൂട്ടി ക്രൗണ്‍ ഗ്രാന്‍ഡ് തീയറ്ററില്‍ നടന്ന മത്സരത്തില്‍ 116 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് മിറിയ മിസ് വേള്‍ഡ് 2015 ആയി തെരഞ്ഞടുക്കപ്പെട്ടത്. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്ത അദിതി ആര്യക്ക് അവസാന പത്തില്‍ ഉള്‍പ്പെടാന്‍ സാധിച്ചില്ല.2014ലെ ലോകസുന്ദരിയായ റോളിന്‍ സ്‌ട്രോസാണ് മിറിയയെ കിരീടമണിയച്ചത്.