ഡല്‍ഹി കൂട്ടബലാത്സംഘക്കേസിലെ കുട്ടിക്കുറ്റവാളിയ്ക്ക് ജന്മനാട്ടില്‍ സ്ഥാനമില്ല; അവന്റെ പേരുകൊണ്ട് ഈ നാടിനോട് പോലും ജനങ്ങള്‍ക്ക് വെറുപ്പെന്നും ഗ്രാമവാസികള്‍

ബദൗണ്‍: അവന്റെ ചെയ്തികൊണ്ട് ഈ നാടിനോട്‌പോലും ജനങ്ങള്‍ക്ക് വെറുപ്പായി. അവന്‍ ഇനി ഇങ്ങോട്ടുവരേണ്ട. ഗ്രാമത്തിന് മാത്രമല്ല രാജ്യത്തിനും വലിയ മാനക്കേടാണ് ഈ യുവാവ് വരുത്തിവെച്ചതെന്നും ഉത്തര്‍പ്രദേശിലെ ബദൗണ്‍ ഗ്രാമത്തിലെ മുതിര്‍ന്ന പൗരന്‍ ഫൂല്‍ചന്ദ്ര വ്യക്തമാക്കി. ഇയാള്‍ തങ്ങളുടെ സാമൂഹിക ജീവിതത്തില്‍ മാറാത്ത ചീത്തപ്പേരുണ്ടാക്കിയെന്ന ആരോപണവുമായി മാധ്യമങ്ങള്‍ക്കുമുന്നിലെത്തിയത് ഉത്തര്‍പ്രദേശിലെ ബദൗണ്‍ ഗ്രാമമാണ്. കുടുംബത്തിന് താങ്ങായി മകന്‍ തിരിച്ചെത്തണമെന്ന ആഗ്രഹം അമ്മ പ്രകടിപ്പിച്ചു. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താലാണ് കടുത്ത ശിക്ഷാ നടപടിയില്‍ നിന്ന് രക്ഷപ്പെട്ട് മൂന്നു വര്‍ഷം ജുവനൈല്‍ ഹോമിലെ വാസമായി ശിക്ഷ ചുരുങ്ങിയത്. അതേസമയം പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരമായി ബലാത്സംഗം ചെയ്തത് ഇയാളാണെന്ന് തെളിഞ്ഞിരുന്നു. കേസിലെ മറ്റ് പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. കുട്ടിക്കുറ്റവാളി പുറത്ത് ഇറങ്ങേണ്ടത് ഞായറാഴ്ചയാണ്. പ്രതിഷേധം കടുത്തതോടെ ഇയാളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ ചീത്തപ്പേരുകൊണ്ട് മാത്രം ചിലര്‍ക്കൊക്കെ ജോലി നിഷേധിക്കപ്പെട്ടു. വിവാഹാലോചനകള്‍ പോലും മുടങ്ങി അദ്ദേഹം പറയുന്നു. കുറ്റംചെയ്തതിനെ ന്യായീകരിക്കാന്‍ മുതിര്‍ന്നില്ലെങ്കിലും തങ്ങളെ കഷ്ടപ്പാടില്‍ നിന്നും രക്ഷിക്കണമെങ്കില്‍ ഇയാല്‍ തിരിച്ചെത്തണമെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കടുത്ത ദാരിദ്ര്യത്തിലാണ് കുടുംബം, അഛന് ബുദ്ധിമാന്ദ്യമുണ്ട്. കുടുംബം പുലര്‍ത്തുന്നത് രണ്ട് പെണ്‍കുട്ടികള്‍ കൂലിപ്പണിക്കു പോകുന്നതുകൊണ്ടാണ്. അതുകൊണ്ടു തന്നെ മകന്‍ തിരിച്ചുവന്ന് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഇയാളുടെ അമ്മ പറയുന്നു. എന്നാല്‍ ഗ്രാമവാസികള്‍ മൊത്തത്തില്‍ കുട്ടിക്കുറ്റവാളിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.