രഞ്ജിതിന്റെ ലീലയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും; പാര്‍വതി നമ്പ്യാര്‍ ലീലയായി അരങ്ങിലെത്തും

കോഴിക്കോട്: ഉണ്ണി ആറിന്റെ ചെറുകഥയെ ആധാരമാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ലീലയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഉണ്ണി ആറിന്റെ ചെറുകഥയാണ് ലീല. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ കൃതിയില്‍ കുട്ടിയപ്പന്‍ എന്ന കേന്ദ്രകഥാപാത്രമാകുന്നത് ബിജുമേനോനാണ്. ഉണ്ണി ആര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി,ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരെ ഈ റോളിലേക്ക മുമ്പ് പരിഗണിച്ചിരുന്നു. 2016 ജനുവരിയില്‍ ലീല ചിത്രീകരണം തുടങ്ങും. പാര്‍വതി നമ്പ്യാരാണ് ടൈറ്റില്‍ റോളില്‍. ആന്‍ അഗസ്റ്റിന്‍, റിമാ കല്ലിങ്കല്‍, കാര്‍ത്തിക എന്നിവരെ പരിഗണിച്ച റോളിലാണ് ലീലയായി പാര്‍വതി എത്തുന്നത്.

Malayalam-Director-Ranjith-Photos-Pictures

പാര്‍വതിയുടെ സ്റ്റേജ് പെര്‍ഫോമന്‍സ് കണ്ടാണ് ലീലയിലേക്ക് ക്ഷണിച്ചതെന്ന് രഞ്ജിത് പറയുന്നു. മനസ്സില്‍ രൂപപ്പെട്ട ലീല എന്ന കഥാപാത്രത്തോട് അടുത്തുനില്‍ക്കുന്ന മുഖമാണ് പാര്‍വതിക്കുള്ളത്. നിരവധി അഭിനേത്രിമാരെ ഈ റോളിലേക്ക് പരിഗണിച്ചിരുന്നുവെങ്കില്‍ ലീലയുടെ റോളിന് കൂടുതല്‍ അനുയോജ്യയായത് പാര്‍വതിയായിരുന്നുന്നെന്നും രഞ്ജിത്. രഞ്ജിതിന്റെ നേതൃത്വത്തിലുള്ള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ് ലീല നിര്‍മ്മിക്കുക. വിജയരാഘവന്‍,ജഗദീഷ് എന്നിവരും ലീലയില്‍ ഉണ്ടാകും.

maxresdefault

ലാല്‍ ജോസ് ചിത്രം ഏഴു സുന്ദരരാത്രികള്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികമാരിലൊരാളായിരുന്നു പാര്‍വതി നമ്പ്യാര്‍. ആന്‍ സ്റ്റീഫന്‍ എന്ന മോഡലിനെയാണ് പാര്‍വതി അവതരിപ്പിച്ചത്. മമ്മൂട്ടി ബെസ്റ്റ് ആക്ടര്‍ എന്ന റിയാലിറ്റി ഷോയില്‍ നിന്നാണ് നര്‍ത്തകികൂടിയായ പാര്‍വതി സിനിമയിലെത്തിയത്. ഏറെ പ്രതീക്ഷയോേെടയാണ് ലീലയുമായി രഞ്ജിത് മുന്നോട്ടുപോകുന്നത്. വളരെക്കാലത്തെ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതിന്റെ ആവേശത്തിലാണ് മലയാളത്തിന്റെ പ്രിയസംവിധായകന്‍ രഞ്ജിത്.

© 2024 Live Kerala News. All Rights Reserved.