അനുജയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെടുന്നു?

കൊച്ചി: ലൗ ജിഹാദിനിരയായി എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിനി അനുജ കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും അട്ടിമറിക്കപ്പെടുന്നു. ലോക്കല്‍ പോലീസ് ആത്മഹത്യയാക്കി അവസാനിപ്പിച്ച കേസ് നാട്ടുകാരുടെ സമരത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ നിന്നും മുന്നോട്ട് പോകാന്‍ ക്രൈം ബ്രാഞ്ചിനും കഴിഞ്ഞിട്ടില്ല. അന്വേഷണം ഇഴയുകയാണെന്നും മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ത്ത് കേസ് അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കമെന്നും ആരോപിച്ച് ആക്ഷന്‍ കമ്മറ്റിയും രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ . മെയ് 15ന് രാത്രിയാണ് അനുജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും കൊലക്കേസ് പ്രതിയുമായ തൃശൂര്‍ ചാവക്കാട് സ്വദേശി ഖാലിമിനൊപ്പം വാടക വീട്ടിലായിരുന്നു അനുജയുടെ താമസം. ഇവര്‍ വിവാഹിതരായിരുന്നില്ല. മതംമാറാന്‍ വിസമ്മതിച്ച അനുജയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.മഹാരാജാസ് കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥിയാണ് അനുജയെ ഖാലിമിന് ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തിയത്. ഇയാള്‍ അന്വേഷണത്തിനിടെ ഗള്‍ഫിലേക്ക് കടന്നു. മറ്റ് ചില സുഹൃത്തുക്കളും ലൗ ജിഹാദിന് ഇടനിലക്കാരായിട്ടുണ്ട്. ഇത് സംബന്ധിച്ച് അനുജയുടെ സഹപാഠികള്‍ വ്യക്തമായ മൊഴി നല്‍കിയിട്ടും ഇവരെ കണ്ടെത്തുന്നതിനോ ചോദ്യം ചെയ്യുന്നതിനോ ക്രൈംബ്രാഞ്ചിനായില്ല. റിമാന്റില്‍ കഴിയുന്ന ഖാലിമിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമവും പരാജയപ്പെട്ടു. ജയിലിലെത്തി നാല് മണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. ഫാനില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട അനുജയുടെ മുടി പറ്റെ വെട്ടിയ നിലയിലായിരുന്നു. സമ്മതമില്ലാതെ മുടിവെട്ടിയതിലുള്ള വിഷമം മൂലമാണ് അനുജ ആത്മഹത്യ ചെയ്തതെന്നാണ് ലോക്കല്‍ പോലീസിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് ഖാലിമിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയിരിക്കുന്നത്. എന്നാല്‍ എന്തിനാണ് ഖാലിം മുടിമുറിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയില്ല. മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും തല മൊട്ടയടിക്കാനുണ്ടായ കാരണമെന്തെന്ന് ക്രൈംബ്രാഞ്ചിനും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അനുജ ആവശ്യപ്പെട്ടതനുസരിച്ച് മുടിമുറിക്കുകയായിരുന്നുവെന്നാണ് ഖാലിം ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. കസ്റ്റഡിയില്‍ ലഭിക്കാത്തതിനാല്‍ കാര്യമായി ചോദ്യം ചെയ്യാനോ തെളിവെടുപ്പ് നടത്താനോ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ പരിശോധനയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിദഗ്ധ പരിശോധനയും ഇതുവരെ നടന്നിട്ടില്ല. കഴിഞ്ഞ ദിവസം ഖാലിമിന്റെ ചാവക്കാടുള്ള വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കാര്യമായൊന്നും കണ്ടെത്താനായിട്ടില്ല. കൊലപാതകമുള്‍പ്പെടെ പത്ത് കേസുകളില്‍ ഖാലിം പ്രതിയാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട് . ഇതിനിടെ ഹൈക്കോടതിയില്‍ ജാമ്യത്തിനുള്ള നീക്കവും ഖാലിം നടത്തുന്നുണ്ട്. ഈ ആഴ്ച തന്നെ ഇയാള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങാനാണ് സാധ്യത. ആത്മഹത്യാപ്രേരണാക്കുറ്റമാണ് ഖാലിമിനെതിരെയുള്ളത്. ഇതേ വകുപ്പിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നടക്കുന്നത്. കൊലപാതകത്തിന് കേസെടുക്കാതെ ഇതിലെ ഗൂഢാലോചനയോ സാമ്പത്തിക ബന്ധങ്ങളോ അന്വേഷിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ തന്നെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായും ആരോപണമുയർന്നിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അനുജയുടെ മാതാപിതാക്കള്‍ പോലീസ് കംപ്ലയ്ന്റ്‌സ് അതോറിറ്റിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കി.

© 2024 Live Kerala News. All Rights Reserved.