ബോബി ചെമ്മണ്ണൂരിലൂടെ പൊളാരിസ് സ്ലിംഗ് ഷോട്ട് ഇന്ത്യയില്‍

ദുബൈ : പ്രമുഖ സ്‌പോര്‍ട്‌സ് വെഹിക്കിള്‍ ആയ പോളാരി സ്ലിംഷോട്ട് ഇന്ത്യയില്‍. പ്രമുഖ വ്യവസായിയും 812 കിലോമീറ്റര്‍ ഓടി യുനിക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറുമായബോബി ചെമ്മണ്ണൂരാണ് ഈ മുച്ചക്ര വാഹനമായ ഇന്ത്യയില്‍ ആദ്യമായി സ്വന്തമാക്കിയിരിക്കുന്നത്. 2.4 ലിറ്റോര്‍ ഡിഒഎച്ച്‌സി എഞ്ചിനാണ്് ഇതിന്റെ കരുത്ത്. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഈ വാഹനത്തിന്റെ പ്രത്യേകത ഇതിന്റെ ഡിസൈന്‍ തന്നെയാണ്. ഒറ്റനോട്ടത്തില്‍ ഒരു ലക്ഷ്വറി കാറാണെന്ന് തോന്നുമെങ്കിലും മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലാണ് കമ്പനി ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

CDB_Photo

അതുകൊണ്ടുതന്നെ ഹെല്‍മറ്റ് നിര്‍ബന്ധമാണെന്നും കമ്പനി മാനുവലില്‍ പറയുന്നു. ത്രീ പോയിന്റെ സീറ്റ് ബെല്‍റ്റ് ആണ് ഇതിലുള്ളത്. വാട്ടര്‍പ്രൂഫ് സീറ്റ് ഇതിന്റെ മറ്റൊരു പ്രത്യേകത. കൂടാതെ 4.3 എല്‍സിഡി സ്‌ക്രീന്‍, ബാക്കപ്പ് കാമറ, ബ്ലൂടൂത്ത്, ഓഡിയോ സിസ്റ്റം എന്നിവയുണ്ട്. ഈ വാഹനത്തില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഒരു ലക്ഷ്വറി കാറിന്റെ അനുഭൂതിയും ഈ വാഹനം പ്രദാനം ചെയ്യുന്നു. എടുത്തു പറയാവുന്ന മറ്റൊരു പ്രത്യേകത ലൈറ്റ് പൂര്‍ണ്ണമായും എല്‍ഇഡിയാണ്.ഇതിന്റെ ഉയരം 51.9 ഇഞ്ചും വീല്‍ ബെയ്‌സ് 105.0 ഇഞ്ചുവം വരും. ഗ്രൗണ്ട് ക്ലിയറന്‍സ് ആകട്ടെ 5 ഇഞ്ചും 37.1 ലിറ്റര്‍ ആണ് ഇന്ധനക്ഷമതയുമുള്ളത്.

Polaris__1_

എബിഎസ് ബ്രേക്ക് സ ിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടുവര്‍ഷം കമ്പനി വാറണ്ടി നല്‍കുന്ന ഈ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത കമ്പനി ഉപഭോക്താവിന് നല്‍കുന്ന സുരക്ഷിതത്വമാണ്.

© 2024 Live Kerala News. All Rights Reserved.