ഇന്‍ഷ്വറന്‍സ് കമ്പനി ഉദ്യോഗസ്ഥ ചമഞ്ഞ് യുവതി നടത്തിയ തട്ടിപ്പില്‍ സിനിമക്കാര്‍ക്കും കോടികള്‍ നഷ്ടമായി; സോളാര്‍ മോഡലില്‍ 30 കോടിയോളം തട്ടിയ യുവതി പിടിയില്‍

ന്യൂഡല്‍ഹി: ഇന്‍ഷ്വറന്‍സ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥയയെന്ന വ്യാജേന സിനിമക്കാരില്‍ നിന്നുള്‍പ്പെടെ ബാഗ്ലൂര്‍ സ്വദേശിയായ യുവതി കോടികള്‍ തട്ടി.
സിനിമാനടന്‍ കൂടിയായ മന്ത്രിയുടെ ബന്ധു ഉള്‍പ്പെടെ തട്ടിപ്പിനിരയായി. ബാംഗ്ലൂര്‍ സ്വദേശിനിയായ വിശാലാക്ഷി ഭട്ടാണ് പിടിയിലായത്. ഇവരെ ഡല്‍ഹിയില്‍ വെച്ച കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് പുറത്ത് വന്നതോടെ ഇവര്‍ ഒളിവില്‍ പോകുകയും കഴിഞ്ഞ ദിവസം പോലീസിന്റെ വലയില്‍ അകപ്പെടുകയുമായിരുന്നു. തട്ടിപ്പിനിരയായ വിവിധ ആള്‍ക്കാരില്‍ നിന്നും കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തെരച്ചില്‍ തുടങ്ങിയത്. പിടിയിലാകുമ്പോള്‍ ഇവര്‍ ഏകദേശം 30 കോടി രൂപയോളം വിവിധ ആള്‍ക്കാരില്‍ നിന്നും തട്ടിയെടുത്തതായിട്ടാണ് പോലീസ് പറയുന്നത്. വേഷഭൂഷാദികളും സുന്ദരിയാണെന്നതും അനേകര്‍ ഇവരുടെ വലയില്‍ വീഴാന്‍ കാരണമായി. കന്നഡ നടനും കര്‍ണാടക മന്ത്രിയുമായ അംബരീഷിന്റെ ബന്ധുവരെ തട്ടിപ്പിനിരയായവരുടെ പട്ടികയിലുണ്ട്. നേരത്തേ ഇവരെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പണം നഷ്ടമായെന്ന് പറഞ്ഞ് പലരും രംഗത്ത് വന്നത്. എച്ച്ഡിഎഫ്‌സി ലൈഫ് ഉദ്യോഗസ്ഥ എന്ന പേരില്‍ അടുത്തുകൂടിയിരുന്ന ഇവര്‍ അമിത പലിശ നല്‍കാമെന്ന് പറഞ്ഞാണ് വലയില്‍ വീഴ്ത്തിയിരുന്നത്. പണം സ്വന്തം അക്കൗണ്ടിലേക്കാണ് ഇവര്‍ സ്വീകരിച്ചിരുന്നത്. മൂന്ന് കോടി രൂപയുടേതിലധികം ഇടപാടുകള്‍ ആയതോടെ ഇവര്‍ക്കെതിരേ ആള്‍ക്കാര്‍ രംഗത്ത് വരികയായിരുന്നു. സോളാര്‍ തട്ടിപ്പിന് സമാനമായ രീതിയിലേക്ക് പണംവെട്ടികേസ് പോകുമ്പോള്‍ വിശാലക്ഷി ഭട്ടിനെക്കൂടാതെ ആരെങ്കിലും ഇതിന് പിന്നിലുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.