കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ ആര്‍ മീരയ്ക്ക്; ആരാച്ചാര്‍ എന്ന കൃതിയ്ക്കാണ് പുരസ്‌കാരം

ന്യൂഡല്‍ഹി; ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ ആര്‍ മീരയ്ക്ക്. കെ ആര്‍ മീരയുടെ ‘ആരാച്ചാര്‍’ എന്ന കൃതിയ്ക്കാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. . ആരാച്ചാറിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും, വയലാര്‍ അവാര്‍ഡും, ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചത് തന്റെ കൃതിയ്ക്കുള്ള അംഗീകാരമായി കരുതുന്നുവെന്ന് കെആര്‍ മീര പറഞ്ഞു. ഭരണകൂട ഭീകരതയ്‌ക്കെതിരായ നോവല്‍ കൂടിയാണ് ആരാച്ചാര്‍. അസഹിഷ്ണുതയുടെ കാലത്ത് അത് അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം. രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയില്‍ ദു:ഖവും വേദനയുമെണ്ടെന്നു പറഞ്ഞ കെ ആര്‍ മീര ഇതിലുള്ള പ്രതിഷേധം രേഖപ്പെടുത്തി തന്നെ പുരസ്‌കാരം സ്വീകരിക്കുമെന്നാണ് വ്യക്തമാക്കിയത്.