കരിപ്പൂർ സംഘർഷം: നാല് സിഐഎസ്എഫ്ജവാൻമാർ അറസ്റ്റിൽ

കരിപ്പൂർ:കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നാല് സിഐഎസ്എഫ് ജവാൻമാരെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്യിതു.പൊതുമുതൽ നശിപ്പിച്ചതിനാണ് അറസ്റ്റ്  . കോഴിക്കോട് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാൻ വെടിയേറ്റു മരിച്ച സംഭവത്തിൽ വെടിപൊട്ടിയ തോക്ക് കൈവശം വച്ചിരുന്ന സിഐഎസ്എഫ് ഇന്‍സ്പെക്ടര്‍ സീതാറാം ചൗധരിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു നേരത്തെ കേസെടുത്തിരുന്നു. കൂടുതല്‍ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയേക്കും .

സംഘര്‍ഷവും കൊലപാതകവും നടക്കുമ്പോള്‍ സീതാറാം ചൗധരി തോക്കു ചൂണ്ടുന്ന ദൃശ്യങ്ങളാണ് നിര്‍ണായക തെളിവായത്. കൊലപാതകത്തിന് ശേഷം സീതാറാമിന്‍റെ കയ്യിലുണ്ടായിരുന്ന തോക്ക് താഴെ വച്ച് കൊല്ലപ്പെട്ട എസ്.എസ്.യാദവിന്‍റെ നാഡിമിടിപ്പ് പരിശോധിക്കുന്ന ദൃശ്യവും വ്യക്തമാണ്. എസ്.എസ്.യാദവിന്‍റെ കൊലപാതകത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയാണ് ചുമത്തിയത്. എന്നാല്‍ കൊലപാതകത്തിന് ശേഷം സീതാറാം രണ്ട് റൗണ്ട് കൂടിവെടിയുതിർത്തത്  ബോധപൂര്‍വമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ആശുപത്രി വിട്ടാലുടൻ ചൗധരിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കും.

കൊലപാതകത്തിന് ശേഷം സിഐഎസ്എഫ്.ജവാൻമാർ നടത്തിയ ആക്രമണങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. 25 സിഐഎസ്എഫ് ജവാൻ മാരെ പ്രതിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പട്ടിക തയ്യാറായാല്‍ വരുംദിവസങ്ങളിൽ കൂടുതല്‍ സിഐഎസ്എഫ് ജവാന്മാരെ അറസ്റ്റുചെയ്യും. അക്രമമുണ്ടാക്കിയ 100 ഭടൻമാരെ അച്ചടക്ക നടപടിയുടെ ഭാഗമായി  ഇന്നലെ ബെംഗളൂരുവിലേക്കു സ്ഥലംമാറ്റിയിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനാണ് 25 ജവാൻ മാർക്കെതിരെ കേസെടുത്തത് സ്ഥലംമാറ്റപ്പെട്ടവരും  കേസിൽ ഉൾപ്പെടുന്നവരാണ്.അതുകൊണ്ട് , സ്ഥലംമാറ്റം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണോദ്യോഗസ്ഥർ സിഐഎസ്എഫ് ‍ഡപ്യൂട്ടി കമ്മിഷണർക്കു കത്തുനൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയിതവരെ മഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഹരിപ്രിയ പി. നമ്പ്യാർ 27 വരെ റിമാൻഡ് ചെയ്തു. വിമാനത്താവളത്തിലെ വിഐപി കവാടത്തിനു മുന്നിൽ സിഐഎസ്എഫ് ജവാൻമാർ
മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ദേഹപരിശോധന നടത്തിയതിന്റെ വിരോധത്തിൽ പ്രതികൾ സിഐഎസ്എഫുകാരുമായി വഴക്കുണ്ടാക്കിയതാണു സംഭവത്തിന് കാരണമായതെന്നു കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാകുന്നു

© 2024 Live Kerala News. All Rights Reserved.