ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അന്ത്യം കുറിക്കുമെന്ന് ഒബാമ; ഐഎസ് കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം ശക്തമാക്കി

വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അന്ത്യംവരെ ആക്രമണം തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇറാഖിലും സിറിയയിലും ഐഎസിനെതിരായി ശക്തമായ ആക്രമണം നടത്തിവരികയാണ്. അമേരിക്കന്‍ ജനതയ്ക്ക് സുരക്ഷിതത്വ ബോധം വര്‍ധിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒബാമ. സംയുക്ത വ്യോമാക്രമണത്തില്‍ ഐഎസിന്റെ പ്രമുഖ നേതാക്കളെ കൊലപ്പെടുത്താന്‍ സാധിച്ചു. ഓരോരുത്തരേയായി വകവരുത്തുകയാണ്. ഒളിച്ചിരിക്കുന്ന ഐഎസ് നേതാക്കളെയെല്ലാം അടുത്ത ദിവസങ്ങളില്‍തന്നെ വധിക്കും. രാജ്യത്തിനകത്ത് തന്നെ ഐഎസ് അനുകൂലികളുണ്ട്. ഇത് തടയാനുള്ള പദ്ധതികളും അമേരിക്ക നടത്തിവരുന്നതായി ഒബാമ കൂട്ടിച്ചേര്‍ത്തു.