അരവിന്ദ് കെജ്രിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ്; ഓഫീസ് അടച്ചുപൂട്ടി; രാഷ്ട്രീയമായി ഏറ്റുമുട്ടാന്‍ നരേന്ദ്രമോഡിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ് മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ ഓഫീസിലാണ് സിബിഐ റെയ്ഡ് നടന്നത്. കെജ്രിവാള്‍ ഓഫീസിലെത്തുന്നതിന് മുമ്പായിരുന്നു റെയ്ഡ്. തുടര്‍ന്ന് കെജ്രിവാള്‍ ഓഫീസിലെത്തിയെങ്കിലും അകത്തേക്ക് കടത്തിവിട്ടില്ല. പിന്നീട് ഓഫീസ് സീല്‍ ചെയ്തു. മൂന്നാംനിലയിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് സീല്‍ ചെയ്തത്. രാഷ്ട്രീയമായി നേരിടാന്‍ കഴിയാതെ വന്നതോടെ തന്നെ തകര്‍ക്കാനാണ് നരേന്ദ്രമോഡി ഇങ്ങനെയൊരു സിബിഐ നാടകം നടത്തിയതെന്ന് പിന്നീട് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. മോഡിയുടെ ഭീരുത്വം തെളിഞ്ഞെന്നും അദേഹം പറഞ്ഞു. ഓഫീസ് റെയ്‌ഡോടെ കേന്ദ്രസര്‍ക്കാറും ദല്‍ഹി സര്‍ക്കാറും തുറന്ന യുദ്ധത്തിലേക്ക് നോക്കുന്നു . അദേഹത്തിനെതിരെ നിലവില്‍ യാതൊരു കേസോ ആരോപണമോ ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് റെയഡ് നടത്തേണ്ടതായ സാഹചര്യവും ഗുരുതരമോ ആയ പ്രശ്‌നങ്ങളില്ലെന്നിരിക്കെ റെയ്ഡിന്റെ ഉദേശം വ്യക്തമല്ല. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് റെയ്ഡ്. രാഷ്ട്രീയമായി നേരിടാന്‍ കെജ്രിവാള്‍ മോഡിയെ വെല്ലുവിളിച്ചു.കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജീന്ദ്രകുമാറിനെതിരെ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ തുടര്‍നടപടിയുടെ ഭാഗമായാണ് റെയ്‌ഡെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.