കേരളം ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്ന നാട്; ഇവിടുത്തെ ബിജെപി പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യം അനുകരണനീയമെന്നും നരേന്ദ്രമോഡി

സ്വന്തം ലേഖകന്‍

തൃശൂര്‍; ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥനമാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ബിജെപി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. അരനൂറ്റാണ്ടിനിടെ 200ഓളം ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തി. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തതാണിത്. മാതൃരാജ്യത്തിന് വേണ്ടി ഇറങ്ങിയ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ നിശ്ചദാര്‍ഢ്യം അനുകരണീയമാണ്. ഈ രാഷ്ട്രീയ പരിതസ്ഥിതിയില്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നവെന്നതാണ് അത്ഭുതമെന്നും മോഡി പറഞ്ഞു. മറ്റുള്ള സംസ്ഥാനക്കാര്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ മാതൃകയാക്കണം. ഇത്രയും വലിയൊരു പ്രതിസന്ധി വേറെയെവിടെ നിന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. ശ്രീനാരയാണ ഗുരുവിനെപോലെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് കേരളം ഇത്രത്തോളം പുരോഗമനമായി വളരാനുള്ള കാരണവും അയിത്തം ഉള്‍പ്പെടെ തൂത്തെറിയപ്പെട്ടതും. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയമായ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നു.ബജെപിയോടാണ് തൊട്ടുകൂടായ്മയുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാലിപ്പോള്‍ ഓരോ തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് പ്രതീക്ഷകള്‍ക്ക് വകയുണ്ടാകുന്നുണ്ട്. ഇവിടെ വളര്‍ച്ചയുടെ ഘട്ടത്തിലാണ് പാര്‍ട്ടി. കേരളത്തിലെ സാഹചര്യം മാറിയിരിക്കുന്നു. പ്രവര്‍ത്തകരുടെ പ്രയത്‌നം വിജയത്തിലേക്ക് നീങ്ങുന്നെന്ന ശുഭപ്രതീക്ഷയിലാണ്. ഇത് സന്തോഷം നല്‍കുന്നു. ത്രിതലപഞ്ചായത്തിലെ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നുണ്ടെന്നും അദേഹം പറഞ്ഞു. ഇവിടെയുള്ള ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കൂട്ടര്‍ അഴിമതി നടത്തുമ്പോള്‍ മറ്റൊരു കൂട്ടര്‍ അത് മൂടിവെയ്ക്കുന്ന അവസ്ഥയാണ് കേരളത്തിലേത്. അത് മാറുക തന്നെ ചെയ്യും. ഊര്‍ജ്ജസ്വലമായ മൂന്നാം ശക്തി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണെന്നും മോഡി പറഞ്ഞു.

DSC_8111

ശബരിമല സന്ദര്‍ശനത്തോടെ തുടങ്ങണമെന്നാണ് ആഗ്രഹിച്ചത്. ഗള്‍ഫിലുള്‍പ്പെടെ ജോലി ചെയ്യുന്ന പ്രവാസികളുടെ ജീവിതം മനസ്സിലാക്കാനായി. അവരുടെ ജീവിതം ആരും മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല. ലോകരാജ്യങ്ങള്‍ക്കൊപ്പം തുല്യശക്തിയാണ് ഇപ്പോള്‍ ഇന്ത്യ.രാജ്യത്തിന് അംഗീകാരം ലഭിച്ചുതുടങ്ങിയിരിക്കുന്നു. പശ്ചിമേഷ്യയിലെ ഭീകരവാദത്തിലുള്‍പ്പെടെ സൈനിക ശക്തിയുള്ള രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും അണിനിരക്കുന്നു. മൂലധനം നിക്ഷേപം രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജ്ജിതമായി തുടരും. വിദേശനിക്ഷേപം ഒരുവര്‍ഷത്തിനിടെ 40 ശതമാനം വര്‍ധിച്ചു. സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൂടി. സ്ത്രീ ശാക്തീകരണവും തൊഴില്‍ദായകവുമായ പദ്ധതികള്‍ ഉടന്‍തന്നെ പ്രഖ്യാപിക്കും. പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് ഫലപ്രദമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരികയാണ്. മത്സ്യതൊഴിലാളികളുടെയും കര്‍ഷകരെയും സഹായിക്കാന്‍ നിരവധി പദ്ധതിയും അദേഹം പ്രഖ്യാപിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ റബര്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തിയതായും അദേഹം പറഞ്ഞു. കേരളത്തില്‍ വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദേഹം പ്രസംഗം ആരംഭിച്ചത്. രണ്ട് ദിവസത്തെ രാഷ്ട്രീയസന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിലെത്തിയത്. കൊച്ചി വെല്ലിങ്ടണ്‍ ദ്വീപിലെ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനമായ ഐഎന്‍എസ് ഗരുഡ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ എത്തിച്ചേര്‍ന്ന മോദിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.ബാബു, കെ.പി മോഹനന്‍ കെ.വി തോമസ് എം.പി എം.എല്‍.എമാര്‍, മേയര്‍ സൗമിനി ജയിന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു

© 2024 Live Kerala News. All Rights Reserved.