പി സി ജോർജ്ജിനെതിരെ നടപടി കടുക്കില്ല

നെടുമ്പാശ്ശേരി:പി സി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്ത പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുടെ നടപടിക്ക് അംഗീകാരം നല്‍കാന്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിഇന്ന് യോഗം ചേരും.നെടുമ്പാശ്ശേരിയിലാണ് യോഗം ചേരുക. കൂറുമാറ്റ നിരോധന നിയമ പ്രകാരം പി സി ജോര്‍ജിനെ നിയമസഭയിൽ നിന്ന് പുറത്താക്കാൻ  സ്പീക്കര്‍ക്ക് കത്ത് നല്‍കണമെന്നാണ് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത് . എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍  അവസാന തീരുമാനമെടുത്തിട്ടില്ല. പി സി ജോര്‍ജിനെ പുറത്താക്കണമെന്ന് ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും കടുത്ത നടപടി ഉണ്ടാകാൻ ഇടയില്ല . പി സി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്ത പാര്‍ട്ടി ചെയര്‍മാന്റെ നടപടിക്ക് അംഗീകാരം നല്‍കാനാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരുന്നത്. പാര്‍ട്ടി ഭരണഘടന പ്രകാരം സസ്‌പെന്‍ഷന്‍ നടപടികള്‍ക്ക് 60 ദിവസത്തിനകം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നല്‍കണം.

 

© 2024 Live Kerala News. All Rights Reserved.