റിതിന്‍ രാജിന്റെ ‘നീയും ഞാനും അവളും’ കവിതാസമാഹാരം പ്രകാശം ചെയ്തു

കണ്ണൂര്‍: റിതിന്‍രാജിന്റെ കവിതാ സമാഹാരമായ ‘നീയും ഞാനും അവളും’ പ്രകാശനം ചെയ്തു. കണ്ണൂര്‍ പായല്‍ ബുക്‌സ് ഷോപ്പില്‍ നടന്ന പ്രകാശന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകനായ വിനില്‍ കുമാര്‍ പുസ്തകം പ്രകാശനം ചെയ്തു. കവിയും പ്രസാധകനുമായ മനോജ് കാട്ടാമ്പള്ളി പുസ്തകം ഏറ്റുവാങ്ങി. നിരവധി സുഹൃത്തുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ജീവിതത്തെ മാറ്റിമാര്‍ക്കിക്കുന്ന പ്രണയവും പ്രണയതന്ത്രങ്ങളുമാണ് കവിതകളിലുള്ളത്. ആയിരം ഇതള്‍ വിടര്‍ത്തിയ താമരപോലെ പ്രണയേെത്ത വ്യത്യസ്ത തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ് നീയും ഞാനും അവളും. 38 കവിതകളുടെ സമാഹാരമാണ്